ഗ്വാളിയോർ: ഡൽഹിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പലായനം ചെയ്ത അതിഥിതൊഴിലാളികളുടെ വാഹനം മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ചൊവ്വാഴ്ച ഗ്വാളിയോറിലെ ജൊറാസിയിലായിരുന്നു അപകടം. ബസ് തലകീഴായി മറിഞ്ഞു.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡൽഹിയിൽനിന്നും മധ്യപ്രദേശിലെ ഛതർപുരിലേക്കും ടികംഗഡിലേക്കും മടങ്ങിയ തൊഴിലാളികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
കണ്ണീർ പലായനം വീണ്ടും; അതിഥിതൊഴിലാളികളുടെ വാഹനം മറിഞ്ഞ് മൂന്ന് പേർ മരിച്ചു
01:21 PM Apr 20, 2021 | Deepika.com