തിരുവനന്തപുരം: കോവിഡ് രോഗബാധിതരെ കണ്ടെത്തുന്നതിനായി വീണ്ടും കൂട്ടപരിശോധന നടത്തും. ബുധൻ, വ്യാഴം ദിവസങ്ങളിലായി രണ്ടാംഘട്ട കൂട്ടപരിശോധന നടത്താനാണ് തീരുമാനം.
തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. ആദ്യഘട്ട പരിശോധന വിജയമാണെന്നു കണ്ടതിനെ തുടർന്നാണ് രണ്ടാം ഘട്ട കൂട്ടപരിശോധന നടത്തുന്നത്.
ആദ്യഘട്ടത്തിൽ രണ്ടര ലക്ഷം പരിശോധനയാണ് ലക്ഷ്യമിട്ടത്. എന്നാൽ 3,00,971 പരിശോധനകളാണ് ആദ്യഘട്ടത്തിൽ നടത്തിയത്.
കൂട്ടപരിശോധന വീണ്ടും; ബുധൻ, വ്യാഴം ദിവസങ്ങളിൽ നടത്തും
09:50 PM Apr 19, 2021 | Deepika.com