റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 970 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 11 പേർ മരിച്ചു. 896 പേർ രോഗമുക്തരായി.
ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,05,940 ആയി. ഇതിൽ 3,89,598 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 6,834 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,508 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1087 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.
സൗദിയിൽ 970 പേര്‍ക്ക് കൂടി കോവിഡ്; 11 പേർ മരിച്ചു
09:21 PM Apr 19, 2021 | Deepika.com