ഒ​രു മാ​സ​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷം ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ൻ ആ​ശു​പ​ത്രി വി​ട്ടു

07:59 AM Mar 17, 2021 | Deepika.com
ല​ണ്ട​ൻ: ഒ​രു മാ​സ​ത്തെ ആ​ശു​പ​ത്രി​വാ​സ​ത്തി​നു​ശേ​ഷം ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ൻ ആ​ശു​പ​ത്രി വി​ട്ടു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ഫി​ലി​പ്പ് രാ​ജ​കു​മാ​ര​നെ(99) ഫെ​ബ്രു​വ​രി 16നാ​ണ് കിം​ഗ് എ​ഡ്വേ​ഡ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പി​ന്നീ​ട്, സെ​ന്‍റ് ബെ​ർ​ത്ത​ലോ​മി​യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വി​ടെ ചി​കി​ത്സ​യ്ക്കു​ശേ​ഷം എ​ഡ്വേ​ഡ് ആ​ശു​പ​ത്രി​യി​ൽ വി​ശ്ര​മ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ജ​കു​മാ​ര​ൻ കാ​റി​ൽ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കോ​വി​ഡ് മ​ഹാ​മാ​രി രൂ​ക്ഷ​മാ​യ സ​മ​യ​ത്ത് ഫി​ലി​പ്പ് രാ​ജ​കു​മാ​ര​നും ഭാ​ര്യ എ​ലി​സ​ബ​ത്ത് രാ​ജി​യും വി​ൻ​സ​ർ കാ​സ്റ്റി​ൽ കൊ​ട്ടാ​ര​ത്തി​ലാ​ണു ക​ഴി​ഞ്ഞി​രു​ന്ന​ത്.