സ്വ​കാ​ര്യ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കും; റെ​യി​ൽ​വേ സ്വ​കാ​ര്യ​വ​ത്ക​രി​ക്കി​ല്ലെ​ന്ന് കേ​ന്ദ്രം

10:16 PM Mar 16, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ സ്വ​കാ​ര്യ​വ​ത്ക​രി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര റെ​യി​ൽ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. എ​ന്നാ​ൽ, റെ​യി​ൽ​വേ​യു​ടെ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് കൂ​ടു​ത​ൽ സ്വ​കാ​ര്യ നി​ക്ഷേ​പം വ​രു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു.

പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ച്ചാ​ൽ മാ​ത്ര​മേ രാ​ജ്യ​ത്ത് വ​ള​ർ​ച്ച​യും കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും ഉ​ണ്ടാ​കൂ. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ എ​ന്നാ​ൽ ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും സ്വ​ത്താ​ണ്. അ​ത​ങ്ങ​നെ തു​ട​രും.

റെ​യി​ൽ​വേ എ​ക്കാ​ല​വും സ​ർ​ക്കാ​രി​ന്‍റെ ത​ന്നെ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ റെ​യി​ൽ​വേ നി​ക്ഷേ​പം 1.5 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്ന​ത് മോ​ദി സ​ർ​ക്കാ​ർ 2021 - 22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 2.15 ല​ക്ഷം കോ​ടി രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.