ന്യൂഡൽഹി: കേരളത്തിൽ കോണ്‍ഗ്രസും യുഡിഎഫിലെ ചില ഘടകകക്ഷികളുമാണു ബിജെപിയുമായി രഹസ്യബാന്ധവം ഉണ്ടാക്കിയതെന്നു സിപിഎം. ബിജെപിയുമായി ആരാണ് ഡീൽ ഉണ്ടാക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ചെങ്ങന്നൂരിലും കോന്നിയിലും ബിജെപിയും സിപിഎമ്മും പരസ്പരം ഡീൽ ഉണ്ടാക്കിയതായി ബിജെപി നേതാവും ആർഎസ്എസ് സൈദ്ധാന്തികനുമായ ആർ. ബാലശങ്കറുടെ ആരോപണത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു യെച്ചൂരി. ബിജെപിയിൽ ചേർന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം നോക്കിയാൽ കാര്യങ്ങൾ മനസിലാകുമെന്നു യെച്ചൂരി വിശദീകരിച്ചു.
ബിജെപി- കോണ്‍ഗ്രസ് ഡീൽ ഏവർക്കും അറിയാം: യെച്ചൂരി
09:43 PM Mar 16, 2021 | Deepika.com