യു​പി​യി​ൽ ദ​ളി​ത് പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; മ​തം മാ​റാ​ൻ നി​ർ​ബ​ന്ധി​ച്ചു​വെ​ന്നും പ​രാ​തി

08:33 PM Mar 16, 2021 | Deepika.com
ഫ​ത്തേ​പു​ർ: യു​പി​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും മ​തം മാ​റാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. ഫ​ത്തേ​പു​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് 17കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ 23 വ​യ​സു​ള്ള രാ​ജു അ​ന്‍​സാ​രി എ​ന്ന യു​വാ​വ് തന്‍റെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് വ​ന്ന് പീ​ഡി​പ്പി​ച്ച​ത്. പീ​ഡ​ന​ത്തി​ന് ശേ​ഷം മ​തം മാ​റാ​ന്‍ ഇ​യാ​ള്‍ നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നും പെ​ണ്‍​കു​ട്ടി ആ​രോ​പി​ച്ചു.

ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നും ശ​നി​യാ​ഴ്ച ര​ക്ഷ​പെ​ട്ട പെ​ണ്‍​കു​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.