ഇ​ൻ​ഡോ​റി​ലും ഭോ​പ്പാ​ലി​ലും ബു​ധ​നാ​ഴ്ച മു​ത​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യു

08:09 PM Mar 16, 2021 | Deepika.com
ഭോ​പ്പാ​ൽ: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​ര്‍, ഭോ​പ്പാ​ല്‍ ന​ഗ​ര​ങ്ങ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ബു​ധ​നാ​ഴ്ച മു​ത​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യു ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മു​ഖ്യ​മ​ന്ത്രി ശി​വാ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് ഈ ​തീ​രു​മാ​നം.

എ​ന്നാ​ല്‍ എ​ത്ര​നാ​ള​ത്തേ​ക്കാ​ണ് ക​ര്‍​ഫ്യു ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് അ​റി​യി​ച്ചി​ട്ടി​ല്ല. ജ​ബ​ല്‍​പു​ര്‍, ഗ്വാ​ളി​യോ​ര്‍, ഉ​ജ്ജെ​യ്ന്‍, ര​ത്‌​ലാം, ചി​ന്ദ്വാ​ര, ബേ​തു​ല്‍, ഹ​ര്‍​ഗോ​ണ്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ രാ​ത്രി 10ന് ​ശേ​ഷം ക​ട​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്നും ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​വ​ര്‍ തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗി​ന് വി​ധേ​യ​രാ​ക​ണ​മെ​ന്നും ഒ​രാ​ഴ്ച ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യ​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.