ചാ​ക്കോ എ​ൻ​സി​പി​യി​ൽ; ഇടതിനായി പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങും

07:13 PM Mar 16, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് വി​ട്ട പി.​സി.​ചാ​ക്കോ എ​ൻ​സി​പി​യി​ൽ ചേ​ർ​ന്നു. ഇ​നി എ​ൽ​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി തു​ട​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ചാ​ക്കോ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​മാ​യി ചാ​ക്കോ ച​ർ​ച്ച ന​ട​ത്തി.

നേ​ര​ത്തെ, എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​റു​മാ​യി പി.​സി. ചാ​ക്കോ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം യെ​ച്ചൂ​രി​ക്കൊ​പ്പം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്. ചാ​ക്കോ അ​ടു​ത്ത ദി​വ​സം മു​ത​ൽ കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങും. സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി അ​ദ്ദേ​ഹം പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി.