തിരുവനന്തപുരം: സീറ്റ് കിട്ടാത്തതിന്റെ പേരിൽ പാർട്ടി വിട്ട ലതിക സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ലതികയും സിപിഎമ്മുമായുള്ള ബന്ധത്തെക്കുറിച്ച് കോട്ടയത്ത് പറയുമെന്നും ഏറ്റുമാനൂരിൽ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലതികയുടെ പ്രതിഷേധത്തിലും സ്ത്രീ പ്രാധിനിത്യം സ്ഥാനാർഥി പട്ടികയിൽ കുറഞ്ഞതിലും കോണ്ഗ്രസ് ഹൈക്കമാൻഡ് അതൃപ്തിയിലാണ്. ലതികയുമായി സംസാരിച്ച് അനുനയത്തിന് ശ്രമിക്കേണ്ടതായിരുന്നു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ലതിക അടഞ്ഞ അധ്യായമെന്ന് മുല്ലപ്പള്ളി
01:39 PM Mar 16, 2021 | Deepika.com