കോട്ടയം: സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക മികച്ചതെന്ന് ഉമ്മൻ ചാണ്ടി. കെ. സുധാകരന്റെ വിമർശനങ്ങൾ ഏതവസരത്തിലാണെന്ന് അറിയില്ലെന്നും പത്രികാ സമർപ്പണത്തിന് ശേഷം ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
ലതിക സുഭാഷിന് വേറെ ഏതെങ്കിലും മണ്ഡലം നൽകാൻ തയാറിയിരുന്നു. എന്നാൽ അവർ ഏറ്റുമാനൂർ വേണമെന്ന് വാശി പിടിക്കുകയായിരുന്നു. ഘടകകക്ഷിക്ക് നൽകിയ സീറ്റ് കോൺഗ്രസ് തിരിച്ചു വാങ്ങാറില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥി പട്ടിക മികച്ചതെന്ന് ഉമ്മൻ ചാണ്ടി
01:02 PM Mar 16, 2021 | Deepika.com