കൊച്ചി: തുടർച്ചയായ രണ്ടാം വ്യാപരദിനവും സ്വർണ വിലയിൽ മാറ്റമില്ല. പവന് 33,600 രൂപയിലും ഗ്രാമിന് 4,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 120 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ പവന് 42,000 രൂപയിൽ എത്തിയതായിരുന്നു ആഭ്യന്തര വിപണിയിലെ ഇതുവരെയുള്ള ഉയർന്ന വില. പിന്നീട് സ്വർണ വില താഴേയ്ക്ക് പോവുകയായിരുന്നു.
മാറ്റമില്ലാതെ സ്വർണ വില
12:09 PM Mar 16, 2021 | Deepika.com