ആലപ്പുഴ: കുട്ടനാട്ടിൽ സിപിഐ മുൻ ജില്ലാ നേതാവ് എൻഡിഎ സ്ഥാനാർഥിയാകും. തമ്പി മേട്ടുതറയാണ് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത്.
സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്നു തമ്പി മേട്ടുതറ. സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്ന മേട്ടുതറ നാരായണന്റെ മകനുമാണ് അദ്ദേഹം.
അതേസമയം, ബിഡിജെഎസ് അവസാനഘട്ട സ്ഥാനാർഥിപ്പട്ടികയിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ഉൾപ്പെടുത്തിയില്ല. തുഷാറിനെ വർക്കലയ്ക്ക് പുറമെ കൊടുങ്ങല്ലൂർ, കുട്ടനാട് സീറ്റുകളിലാണ് പരിഗണിച്ചിരുന്നത്.
കുട്ടനാട്ടിൽ സിപിഐ ജില്ലാ നേതാവ് എൻഡിഎ സ്ഥാനാർഥി
12:09 PM Mar 16, 2021 | Deepika.com