കൊല്ലം: ലതിക സുഭാഷിന് ഇത്തവണ കോൺഗ്രസ് പാർട്ടി സീറ്റു നൽകണമായിരുന്നുവെന്ന് ബിന്ദു കൃഷ്ണ. മഹിള കോൺഗ്രസ് അധ്യക്ഷ എന്ന നിലയിൽ അവർക്ക് സീറ്റു നൽകേണ്ടത് കീഴ്വഴക്കമായിരുന്നുവെന്നും ബിന്ദു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഇക്കാര്യത്തിൽ സീറ്റ് നിർണയത്തിൽ വന്ന ബുദ്ധിമുട്ടാണെന്നാണ് മനസിലാകുന്നതെന്നും ബിന്ദു വ്യക്തമാക്കി. കൊല്ലത്തെ തന്റെ ജയം ഉറപ്പാണ്. സീറ്റു കിട്ടാത്തതു കൊണ്ടല്ല കരഞ്ഞത്. പ്രവർത്തകരുടെ വികാരം കണ്ടാണ് കണ്ണ് നിറഞ്ഞതെന്നും ബിന്ദു പറഞ്ഞു.
"ലതികയ്ക്ക് സീറ്റ് നൽകണമായിരുന്നു, താൻ കരഞ്ഞത് പ്രവർത്തകരുടെ വികാരം കണ്ട്': ബിന്ദു കൃഷ്ണ
09:20 AM Mar 16, 2021 | Deepika.com