തിരുവനന്തപുരം: ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരേ രണ്ടുദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് ഇന്നും തുടരും. പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്കുകളിൽ മിക്കവയും സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് അടച്ചിട്ടു.
ബാങ്ക് പണിമുടക്കിന് പൂർണ പിന്തുണയുമായി സംയുക്ത കർഷക മോർച്ചയും കേന്ദ്ര തൊഴിലാളി യൂണിയനുകളും രാജ്യവ്യാപകമായി പ്രകടനങ്ങൾ നടത്തി.
സംസ്ഥാനത്തെ ഏഴായിരത്തിലധികം വരുന്ന ബാങ്കുകളാണ് അടഞ്ഞു കിടക്കുന്നത്. നാല്പതിനായിരത്തോളം ജീവനക്കാരാണ് രണ്ടുദിവസത്തെ സമരത്തിൽ പങ്കെടുക്കുന്നത്.
ബാങ്ക് പണിമുടക്ക് ഇന്നും തുടരും
06:29 AM Mar 16, 2021 | Deepika.com