കോയമ്പത്തൂർ: കേരള തമിഴ്നാട് അതിർത്തിയായ മധുക്കര, നവക്കരക്ക് സമീപം ട്രെയിനിടിച്ച് കാട്ടാനയ്ക്ക് ഗുരുതരപരിക്ക്. തിങ്കളാഴ്ച പുലർച്ച ഒന്നരക്ക് കടന്നുപോയ തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ് ട്രെയിനാണ് ആനയെ ഇടിച്ചത്.
15 വയസ്സ് പ്രായം കണക്കാക്കുന്ന ആനയുടെ തലക്കും ഇടുപ്പിന്റെ ഭാഗത്തുമാണ് പരിക്ക്. സംഭവം നടന്നയുടൻ ട്രെയിൻ എൻജിൻ ഡ്രൈവർ വനം അധികൃതർക്ക് വിവരം നൽകിയിരുന്നു.
ട്രെയിനിടിച്ച് കാട്ടാനയ്ക്ക് ഗുരുതര പരിക്ക്
06:15 AM Mar 16, 2021 | Deepika.com