റാഞ്ചി: ജാര്‍ഖണ്ഡില്‍ കവര്‍ച്ചയ്ക്കിടെ മോഷ്ടാവിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ്. റാഞ്ചിയിലെ സിര്‍ക ഗ്രാമത്തിലെ ഒന്‍പത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി അന്‍ഗാര മേഖലയില്‍ നിന്നും ടയറും ബാറ്ററും മോഷ്ടിക്കുന്നതിനിടെയാണ് ഇയാള്‍ പ്രദേശവാസികളുടെ കൈയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളെ ജനക്കൂട്ടം മര്‍ദ്ദിച്ചു.
ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കൊലപാതകത്തിന് പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
കവർച്ചയ്ക്കിടെ മോഷ്ടാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; ഒൻപത് പേർ അറസ്റ്റിൽ
05:32 AM Mar 16, 2021 | Deepika.com