പാരീസ്: ഇറ്റലിയും ഫ്രാന്‍സും ജര്‍മനിയും ആസ്ട്രസെനക്ക കോവിഡ് വാക്സിന് വിതരണം താത്കാലികമായി നിര്‍ത്തി. വാക്സിന് സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്സിൻ വിതരണം നിർത്തിയത്.
അതേസമയം വാക്സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്ന് കമ്പനിയും യൂറോപ്യന്‍ റെഗുലേറ്റേഴ്സും പ്രതികരിച്ചു. ആസ്ട്രസെനക്ക വാക്സിന് വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നുവെന്ന കാര്യം തിങ്കളാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചത്.
യൂറോപ്യന്‍ മെഡിസിന് ഏജന്‍സി(ഇഎംഎ)യുടെ തീരുമാനത്തിന് അനുസരിച്ചാകും വിതരണം പുനഃരാരംഭിക്കണോ എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെന്മാര്ക്കാണ് ആദ്യമായി ആസ്ട്രസെനക്ക കോവിഡ് വാക്സിന്റെ വിതരണം നിര്‍ത്തിവച്ചത്.
ഇറ്റലിയും ഫ്രാന്‍സും ജര്‍മനിയും ആസ്ട്രസെനക്ക കോവിഡ് വാക്സിന് വിതരണം താത്കാലികമായി നിര്‍ത്തി
11:28 PM Mar 15, 2021 | Deepika.com