ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിലുള്ള ജനങ്ങളുടെ അനാസ്ഥയാണ് രോഗബാധ വീണ്ടും വർധിക്കുന്നതിന്റെ കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധൻ.
രാജ്യത്തെ 85 ശതമാനം കോവിഡ് കേസുകളും അഞ്ചോ ആറോ സംസ്ഥാനങ്ങളിലാണ്. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ള വൈറസ് പ്രതിരോധ മാര്‍ഗങ്ങള്‍ വേണ്ടവിധം സ്വീകരിക്കാത്തതാണ് രോഗബാധ ഇവിടങ്ങളില്‍ ഉയര്‍ന്നു നില്ക്കാന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് തിങ്കളാഴ്ച 26,291 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രോഗബാധയുടെ 78 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. മരണനിരക്കിന്റെ 82.20 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് രോഗബാധ വർധിക്കുന്നതിന്റെ കാരണം ജനങ്ങളുടെ അനാസ്ഥ: ഹര്‍ഷ വര്ധൻ
11:22 PM Mar 15, 2021 | Deepika.com