ഇ​ന്ധ​ന​വി​ല ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ കൗ​ണ്‍​സി​ലി​ല്‍ നി​ര്‍​ദേ​ശം വ​ന്നി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി

10:07 PM Mar 15, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ക്രൂ​ഡ് ഓ​യി​ല്‍, പെ​ട്രോ​ള്‍, ഡീ​സ​ല്‍, ജെ​റ്റ് ഇ​ന്ധ​നം എ​ന്നി​വ​യു​ടെ വി​ല ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ദേ​ശം വ​ന്നി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. ലോ​ക്‌​സ​ഭ​യി​ലാ​ണ് ധ​ന​മ​ന്ത്രി ഇ​ക്കാ​ര്യം ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി എ​ഴു​തി ന​ല്‍​കി​യ​ത്.

ജി​എ​സ്ടി കൗ​ണ്‍​സി​ലി​ല്‍ ഇ​തു​വ​രെ സം​സ്ഥാ​ന​ങ്ങ​ള്‍ ഇ​ന്ധ​ന വി​ല ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. എ​ല്ലാ ഘ​ട​ക​ങ്ങ​ളും പ​രി​ഗ​ണി​ച്ച് ഉ​ചി​ത​മാ​യ സ​മ​യ​ത്ത് പെ​ട്രോ​ളി​യം ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യം കൗ​ണ്‍​സി​ല്‍ പ​രി​ഗ​ണി​ച്ചേ​ക്കാ​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.