ഐ​എ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സി​ൽ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ അ​റ​സ്റ്റി​ല്‍

08:34 PM Mar 15, 2021 | Deepika.com
ക​ണ്ണൂ​ര്‍: ഐ​എ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സി​ല്‍ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ അ​റ​സ്റ്റി​ല്‍. മു​ഹ​മ്മ​ദ് അ​മീ​ൻ, മു​ഹ​മ്മ​ദ് അ​നു​വ​ർ, റാ​ഹി​സ് റ​ഷീ​ദ് എ​ന്നി​വ​രാണ് അറസ്റ്റിലായത്. എ​ൻ​ഐ​എ​യാണ് ഇവരെ പിടികൂടിയത്. കേ​ര​ള​ത്തി​ൽ എ​ട്ട് സ്ഥലങ്ങളിൽ ന​ട​ന്ന റെ​യി​ഡി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്.

മു​ഹ​മ്മ​ദ് അ​മീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഐ​എ​സ് ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്നും ചി​ല​രെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടെ​ന്നും എ​ൻ​ഐ​എ പ​റ​യു​ന്നു.

മ​ല​പ്പു​റം, കാ​സ‍​ർ​ഗോ​ഡ്, ക​ണ്ണൂ​ർ കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ ലാ​പ്പ്ടോ​പ്പ്, മൊ​ബൈ​ൽ‌ ഫോ​ണു​ക​ൾ, സിം​കാ​ർ​ഡു​ക​ൾ, പെ​ൻ​ഡ്രൈ​വ്, എ​ന്നി​വ കൂ​ടാ​തെ ഐ​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി രേ​ഖ​ക​ളും ക​ണ്ടെ​ത്തി​യെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു.