തൃശൂർ: തൃശൂർ പൂരം മുൻവര്‍ഷങ്ങളിലേതുപോലെ തന്നെ നടത്താൻ അനുമതി. സാന്പിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെ എല്ലാ ചടങ്ങുകളും പതിവുപോലെ നടക്കും. അതേസമയം ആളുകളെ നിയന്ത്രിക്കണമെന്ന് ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗം നിര്‍ദേശിച്ചു.
മാസ്ക്ക് വയ്ക്കാതെ പൂരപറമ്പിൽ പ്രവേശിക്കാൻ കഴിയില്ല. സാമൂഹിക അകലം നിർബന്ധം. ആനകളുടെ എണ്ണം കുറയ്ക്കില്ല. പൂരം പ്രദർശനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. തിരുവമ്പാടി , പാറമേക്കാവ് ദേവസ്വങ്ങളും എട്ടു ഘടക ക്ഷേത്രങ്ങളും ഒരുക്കങ്ങള്‍ തുടങ്ങി.
ജനപങ്കാളിത്തം കുറയ്ക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നത് പിന്നീട് തീരുമാനിക്കും. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.
തൃശൂർ പൂരം പതിവുപോലെ
07:28 PM Mar 15, 2021 | Deepika.com