തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ മത്സരിക്കാൻ ആർഎംപി നേതാവ് കെ.കെ. രമ സന്നദ്ധത അറിയിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമയെ യുഡിഎഫ് പിന്തുണയ്ക്കുമെന്നും വടകരയിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയെ നിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചയ്ക്കാണ് ആർഎംപി നേതാവ് എൻ. വേണു തന്നെ വിളിച്ച് രമ മത്സരിക്കാൻ തയാറാണെന്ന് അറിയിച്ചത്. ഇതോടെ വടകര സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ രമ മത്സരിക്കില്ലെന്ന് അറിയിച്ചതോടെ വടകര സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ പറഞ്ഞിരുന്നു.
കെ.കെ. രമ മത്സരിക്കാൻ സന്നദ്ധത അറിയിച്ചു; യുഡിഎഫ് പിന്തുണയ്ക്കുമെന്ന് ചെന്നിത്തല
07:15 PM Mar 15, 2021 | Deepika.com