ബ​ട്ട്ല ഹൗ​സ് ഏ​റ്റു​മു​ട്ട​ൽ: ഇ​ന്ത്യ​ൻ മു​ജാ​ഹീ​ദ്ദി​ൻ ഭീ​ക​ര​ൻ ആ​രി​സ് ഖാ​ന് വ​ധ​ശി​ക്ഷ

06:33 PM Mar 15, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ബ​ട്ട്‌​ല ഹൗ​സ് ഏ​റ്റു​മു​ട്ട​ലി​ല്‍ പ്ര​തി​യാ​യ ഇ​ന്ത്യ​ൻ മു​ജാ​ഹീ​ദ്ദി​ൻ ഭീ​ക​ര​ൻ ആ​രി​സ് ഖാ​ന് വ​ധ​ശി​ക്ഷ. ആ​രി​സ് ഖാ​ൻ എ​ന്ന ജു​നൈ​ദ് കു​റ്റ​ക്കാ​ര​നാ​ണെ​ന്നും കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​നാ​യെ​ന്ന് ജ​ഡ്ജി നേ​ര​ത്തെ വി​ധി​ച്ചി​രു​ന്നു. 2008 സെ​പ്റ്റം​ബ​ർ 19-നു​ണ്ടാ​യ ബ​ട്ട്‌​ല ഹൗ​സ് ഏ​റ്റു​മു​ട്ട​ലി​ല്‍ ഡ​ല്‍​ഹി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മോ​ഹ​ന്‍ ച​ന്ദ് ശ​ര്‍​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ല്‍ ഉ​ള്‍​പ്പെ​ടെ ആ​രി​സ് ഖാ​ന് പ​ങ്കു​ണ്ടെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

2008ലെ ​ഏ​റ്റു​മു​ട്ട​ലി​ന് പി​ന്നാ​ലെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ട ആ​രി​സ് ഖാ​ന്‍ 2018ലാ​ണ് ഡ​ല്‍​ഹി പോ​ലീ​സ് സ്‌​പെ​ഷ്യ​ല്‍ സെ​ല്ലി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി​യ തെ​ളി​വു​ക​ള്‍ സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടു. ആ​രി​സ് ഖാ​നും കൂ​ട്ടാ​ളി​ക​ളും ചേ​ര്‍​ന്നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നു അ​ഡീ​ഷ​ണ​ൽ സെ​ഷ​ന്‍​സ് ജ​ഡ്ജി സ​ന്ദീ​പ് യാ​ദ​വ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

2008ല്‍ ​ജാ​മി​യ ന​ഗ​റി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​മ്പോ​ള്‍ നാ​ല് ഭീ​ക​ര​ര്‍​ക്കൊ​പ്പം ആ​രി​സ് ഖാ​നും ബ​ട്ട്‌​ല ഹൗ​സി​ലു​ണ്ടാ​യി​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​ല്‍ ഇ​ന്ത്യ​ന്‍ മു​ജാ​ഹു​ദ്ദീ​ന്‍ ഭീ​ക​ര​രെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന അ​തി​ഫ് അ​മീ​നും മു​ഹ​മ്മ​ദ് സാ​ജി​തും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കേ​സി​ല്‍ നേ​ര​ത്തെ പി​ടി​യി​ലാ​യ ഷ​ഹ്‌​സാ​ദ് അ​ഹ​മ്മ​ദി​നെ 2013 ജൂ​ലൈ​യി​ല്‍ വി​ചാ​ര​ണ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു.