"മു​ണ്ഡ​നം ചെ​യ്ത മു​ടി വ​ള​രും, പാ​ർ​ട്ടി​ക്കു​ണ്ടാ​യ അ​പ​മാ​നം ആ​ര് മാ​റ്റും..': ല​തി​ക​യെ വി​മ​ർ​ശി​ച്ച് ലാ​ലി വി​ൻ​സ​ന്‍റ്

04:36 PM Mar 15, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ല​തി​ക സു​ഭാ​ഷി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് ലാ​ലി വി​ൻ​സ​ന്‍റ്. മു​ണ്ഡ​നം ചെ​യ്ത മു​ടി വ​ള​രും, എ​ന്നാ​ൽ പാ​ർ​ട്ടി​ക്കു​ണ്ടാ​യ അ​പ​മാ​നം ആ​ര് മാ​റ്റു​മെ​ന്ന് ലാ​ലി വി​ൻ​സ​ന്‍റ് ചോ​ദി​ച്ചു.

ല​തി​ക​യു​ടെ പ്ര​വൃ​ത്തി എ​തി​രാ​ളി​ക​ൾ ആ​യു​ധ​മാ​ക്കി. കോ​ൺ​ഗ്ര​സി​നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക മാ​ത്ര​മാ​ണ് അ​വ​ർ ചെ​യ്ത​ത്. ല​തി​ക​യെ​യും ഭ​ർ​ത്താ​വി​നെ​യും കോ​ൺ​ഗ്ര​സ് വേ​ണ്ട​ത്ര അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ലാ​ലി പ​റ​ഞ്ഞു.