"ഞ​ങ്ങ​ൾ ത​മ്മി​ൽ ഒ​രു പ്ര​ശ്ന​വു​മി​ല്ല': ശോ​ഭ സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ക്കു​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

12:53 PM Mar 15, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ശോ​ഭ സു​രേ​ന്ദ്ര​ൻ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. എ​ല്ലാ​വ​രും മ​ത്സ​രി​ക്കാ​ൻ ആ​ദ്യം മു​ത​ൽ അ​വ​രോ​ട് നി​ർ​ബ​ന്ധി​ച്ച​താ​ണ്. എ​ന്നാ​ൽ ശോ​ഭ​യാ​ണ് അ​സൗ​ക​ര്യം അ​റി​യി​ച്ച​ത്. ഇ​ത്ത​വ​ണ ശോ​ഭ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ശോ​ഭ സു​രേ​ന്ദ്ര​നു​മാ​യി ത​ർ​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും പു​റ​ത്തു വ​രു​ന്ന വാ​ർ​ത്ത​ക​ൾ വെ​റും മാ​ധ്യ​മ സൃ​ഷ്ടി​ക​ൾ മാ​ത്ര​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ മാധ്യമങ്ങളോട് വി​ശ​ദ​മാ​ക്കി. അ​തേ​സ​മ​യം, ശോ​ഭ സു​രേ​ന്ദ്ര​ൻ എ​വി​ടെ മ​ത്സ​രി​ക്കു​മെ​ന്ന കാ​ര്യം കെ. ​സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി​യി​ല്ല. ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലേ​ക്ക് ശോ​ഭ​യെ പ​രി​ഗ​ണി​ക്കു​ന്ന​താ​യാണ് സൂ​ച​ന​ക​ൾ.