ന്യൂഡൽഹി: "രണ്ടില' ചിഹ്നം സംബന്ധിച്ചുള്ള തർക്കങ്ങൾക്ക് അവസാനമാകുന്നു. ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സുപ്രീംകോടതിയും ശരിവച്ചു.
ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് ചോദ്യം ചെയ്ത് പി.ജെ.ജോസഫ് സമർപ്പിച്ച ഹർജി കോടതി തള്ളി. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് വിഭാഗത്തിന് നൽകിയതിന് പിന്നാലെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദ്യം സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും ഹർജി തള്ളിയതോടെയാണ് ജോസഫ് സുപ്രീംകോടതിയിൽ എത്തിയത്.
കമ്മീഷന്റേത് ശരിയായ തീരുമാനമാണെന്നും ഇടപെടേണ്ട സാഹചര്യം നിലവിലില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മേത്സരിച്ച "ചെണ്ട' അടയാളത്തിലാകും ജോസഫ് വിഭാഗം സ്ഥാനാർഥികൾ ജനവിധി തേടുക.
"രണ്ടില' ജോസ് വിഭാഗത്തിന് തന്നെ; ശരിവച്ച് സുപ്രീംകോടതിയും
12:32 PM Mar 15, 2021 | Deepika.com