പി​ണ​റാ​യി​ക്കെ​തി​രേ ആ​രു​മി​ല്ലേ..! ധ​ര്‍​മ​ടം വേ​ണ്ടെ​ന്ന് ഫോ​ര്‍​വേ​ര്‍​ഡ് ബ്ലോ​ക്ക്

11:30 AM Mar 15, 2021 | Deepika.com
ക​ണ്ണൂ​ർ: ധ​ര്‍​മ​ട​ത്ത് മ​ത്സ​രി​ക്ക​ണ​മെ​ന്ന കോ​ണ്‍​ഗ്ര​സ് നി​ര്‍​ദേ​ശം ത​ള്ളി ഫോ​ര്‍​വേ​ര്‍​ഡ് ബ്ലോ​ക്ക്. ധ​ര്‍​മ​ട​ത്തി​ന് പ​ക​രം മ​റ്റൊ​രു സീ​റ്റ് ന​ല്‍​ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഫോ​ര്‍​വേ​ര്‍​ഡ് ബ്ലോ​ക്കി​ന്‍റെ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​ന്‍ ഇ​വി​ടെ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്.

അ​തേ​സ​മ​യം, ധ​ർ​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ഇ​തു​വ​രെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്.

ഇ​തി​നി​ടെ, ധ​ര്‍​മ​ടം മ​ണ്ഡ​ല​ത്തി​ല്‍ കെ. ​സു​ധാ​ക​ര​ന്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്ത് എ​ത്തി. പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് ഇ-​മെ​യി​ൽ അ​യ​ക്കു​ക​യും ചെ​യ്തു. മ​ണ്ഡ​ല​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.