ഇടുക്കി: അടിമാലിയില്‍ രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഒരാള്‍ ഓടി രക്ഷപ്പെട്ടു. അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. രാജാക്കാട്, ബൈസണ്‍ വാലി സ്വദേശികളായ ഏഞ്ചല്‍, ഏലിയാസ് എന്നിവരാണ്.
രാജാക്കാട് കള്ളിമാലികരയില്നിന്നുമാണ് ഇവർ പിടിയിലായത്. രാജാക്കാട്, ബൈസണ്‍വാലി വില്ലേജുകളിലെ രഹസ്യ സങ്കേതങ്ങളില്‍ കഞ്ചാവ് സൂക്ഷിച്ചു വച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ എത്തിച്ച് വില്പന നടത്തുന്ന കണ്ണികളിലെ പ്രധാനികളാണ് ഇവര്‍.
കിലോയ്ക്ക് 35,000 രൂപ നിരക്കില്‍ ആയിരുന്നു വില്പന. കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.
അടിമാലിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
11:54 PM Mar 14, 2021 | Deepika.com