കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആര്‍എംപി നേതാവ് കെ.കെ. രമ. വടകരയിൽ സ്ഥാനാർഥിയാകാനില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി രമ പറഞ്ഞു.
ആര്‍എംപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച ഉച്ചയ്ക്കാണ് നടക്കുന്നത്. വടകരയില്‍ നിന്ന് കെ.കെ രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് ആര്‍എംപിയെ പിന്തുണച്ചിരുന്നു.
എല്‍ജെഡിയുടെ മനയത്ത് ചന്ദ്രനാണ് എല്‍ഡിഎഫിന്റെ വടകരയിലെ സ്ഥാനാര്‍ത്ഥി. എം. രാജേഷ് കുമാർ ആണ് ബിജെപി സ്ഥാനാർഥി.
മത്സരിക്കാനില്ലെന്ന് കെ.കെ. രമ; ആര്‍എംപി സ്ഥാനാർഥി പ്രഖ്യാപനം തിങ്കളാഴ്ച
11:04 PM Mar 14, 2021 | Deepika.com