അ​ര​ങ്ങേ​റ്റം ആ​ഘോ​ഷ​മാ​ക്കി ഇ​ഷാ​ൻ; ഇ​ന്ത്യ​യ്ക്ക് ജ​യം

10:50 PM Mar 14, 2021 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ട്വി​ന്‍റി-20​യി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം. ഏ​ഴ് വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലി​യു​ടെ​യും ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്.

ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 165 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 17.5 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ ഓ​പ്പ​ണ​ർ കെ.​എ​ൽ. രാ​ഹു​ലി​നെ (0) ഇ​ന്ത്യ​യ്ക്കു ന​ഷ്ട​മാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഇ​ഷാ​ൻ കി​ഷ​നും കോ​ഹ്‌ലി​യും ചേ​ർ​ന്ന് ശ്ര​ദ്ധാ​പൂ​ർ​വം ഇ​ന്ത്യ​യെ മു​ന്നോ​ട് ന​യി​ച്ചു. 32 പ​ന്തി​ൽ നാ​ല് സി​ക്സും അ​ഞ്ച് ഫോ​റും ഉൾപ്പെടെ 56 റ​ണ്‍​സ് നേ​ടി​ അ​ര​ങ്ങേ​റ്റം ആ​ഘോ​ഷ​മാ​ക്കി​യ ഇ​ഷാ​നെ റാ​ഷി​ദാ​ണ് പ​വ​ലി​യ​ൻ ക​യ​റ്റി​യ​ത്.

ഋ​ഷ​ഭ് പ​ന്ത് 13 പ​ന്തി​ൽ 26 റ​ണ്‍​സ് നേ​ടി ഇ​ന്ത്യ​ൻ സ്കോ​ർ വേ​ഗ​ത്തി​ൽ ഉ​യ​ർ​ത്തി. ശ്രേ​യ​സ് അ​യ്യ​ർ എ​ട്ട് റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു. 49 പ​ന്തി​ൽ 73 റ​ണ്‍​സെ​ടു​ത്ത കോ​ഹ്‌​ലി സി​ക്സ് പ​റ​ത്തി​യാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

ഇം​ഗ്ല​ണ്ടി​നാ​യി സാം ​ക​റ​ൻ, ക്രി​സ് ജോ​ർ​ദാ​ൻ, റാ​ഷി​ദ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ ഇം​ഗ്ല​ണ്ടി​ന് തു​ട​ക്ക​ത്തി​ലേ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടു. ആ​ദ്യ ഓ​വ​റി​ന്‍റെ മൂ​ന്നാം പ​ന്തി​ൽ ജോ​സ് ബ​ട്ല​റി​നെ (0) ഭു​വ​നേ​ശ്വ​ർ കു​മാ​ർ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി. എ​ന്നാ​ൽ, ജേ​സ​ണ്‍ റോ​യ് (35 പ​ന്തി​ൽ 46), നാ​യ​ക​ൻ ഓ​യി​ൻ മോ​ർ​ഗ​ൻ (20 പ​ന്തി​ൽ 28), ബെ​ൻ സ്റ്റോ​ക്സ് (21 പ​ന്തി​ൽ 24) തു​ട​ങ്ങി​യ​വ​രു​ടെ മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് 164 റ​ണ്‍​സി​ലെ​ത്തി​യ​ത്.

ഇ​ന്ത്യ​യ്ക്കാ​യി വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും താ​ക്കൂ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഭു​വ​നേ​ശ്വ​ർ കു​മാ​റും ച​ഹ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.