ത​ര്‍​ക്ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പു​തി​യ ഫോ​ര്‍​മു​ല​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം; പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച

10:56 PM Mar 14, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ർ​ഥി നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കാ​ത്ത ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പു​തി​യ ഫോ​ര്‍​മു​ല​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. ത​ര്‍​ക്ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ക​ല്‍​പ​റ്റ, നി​ല​മ്പൂ​ർ, ത​വ​നൂ​ർ, പ​ട്ടാ​മ്പി, കു​ണ്ട​റ, വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് ഇ​നി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള​ത്. ക​ല്‍​പ​റ്റ​യി​ല്‍ ടി.​സി​ദ്ദി​ഖ്, നി​ല​മ്പൂ​രി​ല്‍ വി.​വി. പ്ര​കാ​ശ്, ത​വ​നൂ​രി​ല്‍ റി​യാ​സ് മു​ക്കോ​ളി, പ​ട്ടാ​മ്പി​യി​ല്‍ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, കു​ണ്ട​റ​യി​ല്‍ മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍ പി.​എ ബാ​ല​ന്‍ മാ​സ്റ്റ​ർ, വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​രെ നി​ർ​ദേ​ശി​ക്കു​ന്ന ഫോ​ര്‍​മു​ല​യാ​ണ് നേ​തൃ​ത്വം മു​ന്‍​പോ​ട്ട് വെ​ക്കു​ന്ന​ത്.

വി​ഷ്ണു​നാ​ഥി​നെ വ​ട്ടി​യൂ​ര്‍​ക്കാ​വി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സ്ഥി​രീ​ക​രി​ച്ചു.