ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മമതയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് സസ്പെൻഡ് ചെയ്തത്. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മമതയ്ക്ക് പരിക്കേറ്റത്.
ഡയറക്ടർ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ വിവേക് സഹായ്ക്കെതിരെയായിരുന്നു നടപടി. ഡയറക്ടർ സെക്യൂരിറ്റി സ്ഥാനത്തുനിന്നും വിവേകിനെ നീക്കിയശേഷമാണ് സസ്പെൻഡ് ചെയ്തത്. സംഭവം ആക്രമണം അല്ലെന്നും അപകടമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
മമതയുടെ കാലിനാണ് പരിക്കേറ്റത്. ഏതാനും ബിജെപി പ്രവർത്തകർ ബോധപൂർവം തിക്കുംതിരക്കും സൃഷ്ടിച്ചതിനെത്തുടർന്നാണു മുഖ്യമന്ത്രി അപകടത്തിൽപ്പെട്ടതെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം.
മമതയ്ക്ക് പരിക്കേറ്റ സംഭവം; പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് തെര. കമ്മീഷൻ
09:12 PM Mar 14, 2021 | Deepika.com