ന്യൂഡൽഹി: വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടമാണ് നേമത്തേതെന്ന് കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ എംപി. കോൺഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം. പക്ഷേ നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം. ആത്മവിശ്വാസമുള്ളതുകൊണ്ടാണ് മത്സരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
എംപി സ്ഥാനം രാജിവയ്ക്കാതെയാകും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുക. വട്ടിയൂര്‍കാവിലെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനമാണ് നേമത്തെ സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തൽ. യുഡിഎഫ് ജയിക്കുമെന്നും സർക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിലുള്ള ലതികയുടെ മനോവിഷമം മനസിലാക്കുന്നു. അതിന് ഇതുപോലെ ഒരു പ്രതികരണം ആവശ്യമായിരുന്നില്ലെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
നേമം ഉറച്ച സീറ്റല്ല, പക്ഷേ ലക്ഷ്യം വിജയം തന്നെ: കെ. മുരളീധരൻ
08:54 PM Mar 14, 2021 | Deepika.com