അബുദാബി: യുഎഇയില്‍ ഞായറാഴ്ച 1,992 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 2,169 പേര് കൂടി രോഗമുക്തരായപ്പോള്‍ ഏഴ് പുതിയ കോവിഡ് മരണങ്ങള് കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇതുവരെ രാജ്യത്ത് 4,26,397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,05,647 പേരും ഇതിനോടകം രോഗമുക്തരായി. 1,395 പേര്‍ക്ക് കോവിഡ് കാരണമായി ജീവന് നഷ്ടമാവുകയും ചെയ്തു. നിലവില്‍ 19,335 കോവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,32,901 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 3.38 കോടി പരിശോധനകള്‍ നടത്തിയതായാണ് ഔദ്യോഗിക കണക്കുകൾ.
യുഎഇയില്‍ ഞായറാഴ്ച 1,992 പേര്‍ക്ക് കോവിഡ്; ഏഴ് മരണം
08:41 PM Mar 14, 2021 | Deepika.com