യുഡിഎഫ് സീറ്റ് വിഭജനം; കാ​പ്പ​ന് ര​ണ്ട് സീ​റ്റ്, ആ​ർ​എം​പി​ക്ക് ഒ​ന്ന്

07:54 PM Mar 14, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി. മു​സ്ലിം ലീ​ഗി​ന് 27 സീ​റ്റും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് 10 സീ​റ്റും ആ​ര്‍​എ​സ്പി അ​ഞ്ച് സീ​റ്റും ന​ൽ​കി​യെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ അ​റി​യി​ച്ചു.

മാ​ണി സി ​കാ​പ്പ​ന്‍റെ നാ​ണ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് കേ​ര​ള​യ്ക്ക് ര​ണ്ട് സീറ്റും സി​എം​പി​ക്കും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​നും ഓ​രോ സീറ്റും ന​ൽ​കി. ധ​ർ​മ​ടം ഫോ​ര്‍​വേ​ര്‍​ഡ് ബ്ലോ​ക്കി​ന് ന​ൽ​കി. വ​ട​ക​ര​യി​ൽ കെ.​കെ. ര​മ​യ്ക്ക് പി​ന്തു​ണ ന​ൽ​കി ആ​ര്‍​എം​പി​ക്ക് ഒ​രു സീ​റ്റ് ന​ൽ​കി. കോ​ണ്‍​ഗ്ര​സ് 92 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​മെ​ന്നും ഹ​സ​ൻ അ​റി​യി​ച്ചു.

ഘ​ട​ക​ക​ക്ഷി​ക​ളെ ഒ​രു​പോ​ലെ കാ​ണാ​നും അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​കാ​നും ശ്ര​മി​ച്ചു​വെ​ന്നും ഹ​സ​ന്‍ പ​റ​ഞ്ഞു. പി​ന്തു​ണ​ക്കു​ന്ന സം​ഘ​ട​ന​ക​ളെ തി​ങ്ക​ളാ​ഴ്ച അ​റി​യി​ക്കും. എ​ല്‍​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഭ​ര​ണ​മാ​റ്റം ആ​ണ് ല​ക്ഷ്യ​മെ​ന്നും ഹ​സ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.