തിരുവനന്തപുരം: മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച ലതിക സുഭാഷുമായി ചർച്ച നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥാനാർഥിയാകാത്തതുകൊണ്ട് ആരും തല മുണ്ഡനം ചെയ്യില്ല. മറ്റെന്തെങ്കിലുമാകാം കാരണമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
ഏറ്റുമാനൂർ കേരള കോൺഗ്രസിന് നൽകിയ സാഹചര്യം ബോധ്യപ്പെടുത്തിയതാണ്. പ്രഖ്യാപിച്ച പട്ടിക ഇനി പുനഃപരിശോധിക്കാൻ സാധിക്കില്ല. ഒഴിവുള്ള സീറ്റുകളിലൊന്നു ലതികയ്ക്കു കൊടുക്കാനാകുമോയെന്നു തനിക്ക് ഒറ്റയ്ക്കു പറയാനാകില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
കെപിസിസി അധ്യക്ഷൻ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലതികാ സുഭാഷ് രാജിവച്ചത്. സ്ഥാനാർഥി പട്ടികയിൽ ഇടംലഭിക്കാത്ത കൊണ്ടും പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞതിലും പ്രതിഷേധിച്ച് ലതികാ സുഭാഷ് പരസ്യമായി തല മുണ്ഡലം ചെയ്തു.
ലതികയുമായി ചർച്ച നടത്തും; രാജിവച്ചതിന് പിന്നിൽ മറ്റെന്തെങ്കിലുമാകാം കാരണം: മുല്ലപ്പള്ളി
06:32 PM Mar 14, 2021 | Deepika.com