സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1,792 പേ​ര്‍​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.54

06:15 PM Mar 14, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1,792 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 43 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 1,597 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 143 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 3,238 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 29,478 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 10,57,097 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

യു​കെ, സൗ​ത്ത് ആ​ഫ്രി​ക്ക, ബ്ര​സീ​ല്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​ല്ല. അ​ടു​ത്തി​ടെ യു​കെ (99), സൗ​ത്ത് ആ​ഫ്രി​ക്ക (3), ബ്ര​സീ​ല്‍ (1) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന 103 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 89 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 11 പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 50,565 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.54 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി.​ഒ.​സി.​ടി. പി.​സി.​ആ​ര്‍., ആ​ര്‍.​ടി. എ​ല്‍.​എ.​എം.​പി., ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 1,22,91,194 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 15 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 4396 ആ​യി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,50,312 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 1,45,982 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 4,330 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 472 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്ന് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടി​ല്ല. ഒ​രു പ്ര​ദേ​ശ​ത്തേ​യും ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. നി​ല​വി​ല്‍ ആ​കെ 351 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- കോ​ഴി​ക്കോ​ട് 288, കൊ​ല്ലം 188, കോ​ട്ട​യം 161, തി​രു​വ​ന​ന്ത​പു​രം 161, ക​ണ്ണൂ​ര്‍ 151, മ​ല​പ്പു​റം 151, പ​ത്ത​നം​തി​ട്ട 137, എ​റ​ണാ​കു​ളം 132, ആ​ല​പ്പു​ഴ 112, തൃ​ശൂ​ര്‍ 108, കാ​സ​ര്‍​ഗോ​ഡ് 65, ഇ​ടു​ക്കി 59, വ​യ​നാ​ട് 40, പാ​ല​ക്കാ​ട് 39.

സ​ന്പ​ർ​ക്ക കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- കോ​ഴി​ക്കോ​ട് 275, കൊ​ല്ലം 186, കോ​ട്ട​യം 147, തി​രു​വ​ന​ന്ത​പു​രം 109, ക​ണ്ണൂ​ര്‍ 113, മ​ല​പ്പു​റം 137, പ​ത്ത​നം​തി​ട്ട 123, എ​റ​ണാ​കു​ളം 122, ആ​ല​പ്പു​ഴ 108, തൃ​ശൂ​ര്‍ 103, കാ​സ​ര്‍​ഗോ​ഡ് 63, ഇ​ടു​ക്കി 56, വ​യ​നാ​ട് 38, പാ​ല​ക്കാ​ട് 17.

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- തി​രു​വ​ന​ന്ത​പു​രം 166, കൊ​ല്ലം 751, പ​ത്ത​നം​തി​ട്ട 230, ആ​ല​പ്പു​ഴ 213, കോ​ട്ട​യം 169, ഇ​ടു​ക്കി 44, എ​റ​ണാ​കു​ളം 425, തൃ​ശൂ​ര്‍ 243, പാ​ല​ക്കാ​ട് 158, മ​ല​പ്പു​റം 167, കോ​ഴി​ക്കോ​ട് 404, വ​യ​നാ​ട് 59, ക​ണ്ണൂ​ര്‍ 90, കാ​സ​ര്‍​ഗോ​ഡ് 119.