മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​താ​ണ്; സു​രേ​ന്ദ്ര​ന് ര​ണ്ടി​ട​ത്തും വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന് ശോ​ഭ

06:03 PM Mar 14, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് താ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് ശോ​ഭ സു​രേ​ന്ദ്ര​ൻ. താ​ൻ സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന് കേ​ന്ദ്ര നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് എ​ന്ത് സം​ഭ​വി​ച്ചെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കെ. ​സു​രേ​ന്ദ്ര​ന് കി​ട്ടി​യ​ത് സു​വ​ർ​ണാ​വ​സ​ര​മാ​ണ്. മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് പോ​ലും കി​ട്ടാ​ത്ത സൗ​ഭാ​ഗ്യ​മാ​ണി​ത്. ര​ണ്ട് സീ​റ്റി​ലും കെ. ​സു​രേ​ന്ദ്ര​ന് വി​ജ​യാ​ശം​സ നേ​രു​ന്നു​വെ​ന്നും എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ശോ​ഭ പ​റ​ഞ്ഞു.

ല​തി​ക സു​ഭാ​ഷി​ന്‍റെ വാ​ക്കു​ക​ൾ വ​ള​രെ വേ​ദ​ന​യോ​ടെ​യാ​ണ് കേ​ട്ട​ത്. അ​ത് നീ​റു​ന്നൊ​രു കാ​ഴ്ച​യാ​ണെ​ന്നും ശോ​ഭ കൂ​ട്ടി​ച്ചേ​ർ​ത്തു.