ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ 86 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നേമത്ത് കെ.മുരളീധരൻ എംപിയെയാണ് സ്ഥാനാർഥിയായി നിശ്ചയിരിക്കുന്നത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും ഹരിപ്പാട് രമേശ് ചെന്നിത്തലയും ജനവിധി തേടും.
ഉമ്മൻ ചാണ്ടിയുടെ സമ്മർദ്ദത്തിൽ തൃപ്പൂണിത്തുറയിൽ കെ.ബാബുവിന് വീണ്ടും അവസരം ലഭിച്ചു. തർക്കമുണ്ടായിരുന്ന ഇരിക്കൂരിൽ സോണി സെബാസ്റ്റ്യനെ മറികടന്ന് സജീവ് ജോസഫ് സ്ഥാനാർഥിത്വം നേടി.
മൂവാറ്റുപുഴയിൽ മാത്യൂ കുഴൽനാടനാണ് മത്സര രംഗത്ത്. കോന്നിയിൽ അടൂർ പ്രകാശ് നിർദ്ദേശിച്ച റോബിൻ പീറ്റർ സ്ഥാനാർഥിയായി.
92 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ആറ് സീറ്റുകളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി മണ്ഡലങ്ങളിലെ സ്ഥാനാർഥിളെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
കോൺഗ്രസ് സ്ഥാനാർഥി പട്ടിക
കാസർഗോഡ്
ഉദുമ ബാലകൃഷ്ണന്-പെരിയ
കാഞ്ഞങ്ങാട്-പി.വി.സുരേഷ്
കണ്ണൂർ
പയ്യന്നൂര്‍-എം.പ്രദീപ് കുമാര്‍
കല്ല്യാശ്ശേരി-ബ്രിജേഷ് കുമാര്‍
തളിപ്പറമ്പ്-വി.പി അബ്ദുള്‍ റഷീദ്
കണ്ണൂര്‍-സതീശന് പാച്ചേനി
ഇരിക്കൂര്‍-സജീവ് ജോസഫ്
തലശ്ശേരി-എം.കെ.അരവിന്ദാക്ഷന്
പേരാവൂര്‍-സണ്ണി ജോസഫ്
വയനാട്
മാനന്തവാടി-പി.കെ ജയലക്ഷ്മി
സുല്‍ത്താന്‍ ബത്തേരി-ഐ.സി ബാലകൃഷ്ണന്
കോഴിക്കോട്
നാദാപുരം-കെ.പ്രവീണ്‍ കുമാര്‍
കൊയിലാണ്ടി-എന്‍. സുബ്രഹ്മണ്യം
ബാലുശ്ശേരി-ധര്മ്മജന് ബോള്‍ഗാട്ടി
കോഴിക്കോട് നോര്‍ത്ത്-കെ.എം അഭിജിത്ത്
ബേപ്പുര്‍-പി.എം നിയാസ്
മലപ്പുറം
പൊന്നാനി-എം.എം.രോഹിത്ത്
വണ്ടൂര്‍-എ.പി. അനില്‍കുമാര്‍
പാലക്കാട്
തൃത്താല-വി.ടി.ബല്‍റാം
മലമ്പുഴ-എസ്.കെ.അനന്തകൃഷ്ണന്
പാലക്കാട്-ഷാഷി പറമ്പില്‍
ഒറ്റപ്പാലം-പി.ആര്.സരിന്
ഷൊര്‍ണ്ണൂര്‍-ടി.എച്ച്.ഫിറോസ് ബാബു
ആലത്തൂര്‍-പാളയം പ്രദീപ്
തരൂര്‍-കെ.എ.ഷീബ
ചിറ്റൂര്‍-സുമേഷ് അച്യുതന്
തൃശൂർ
വടക്കാഞ്ചേരി-അനില്‍ അക്കര
ഒല്ലൂര്‍-ജോസ് വള്ളൂര്‍
പുതുക്കാട്-അനില്‍ അന്തിക്കാട്
തൃശൂർ-പദ്മജ വേണുഗോപാല്‍
നാട്ടിക-സുനില്‍ ലാലൂര്‍
മണലൂര്‍-വിജയ ഹരി
കയ്പമംഗലം-ശോഭ സുബിന്
ചാലക്കുടി-ടി.ജെ.സനീഷ് കുമാര്‍
ചേലക്കര-പി.സി ശ്രീകുമാര്‍
കൊടുങ്ങല്ലൂര്‍-എം പി ജാക്സണ്
കുന്ദംകുളം-ജയശങ്കര്‍
എറണാകുളം
കൊച്ചി-ടോണി ചമ്മിണി
വൈപ്പിന്‍-ദീപക് ജോയ്
തൃക്കാക്കര-പി.ടി തോമസ്
പെരുമ്പാവൂര്‍-എല്‍ദോസ് കുന്നപ്പള്ളി
എറണാകുളം-ടി.ജെ വിനോദ്
തൃപ്പുണിത്തുറ-കെ. ബാബു
കുന്നത്തുനാട്-വി.പി സജീന്ദ്രന്
ആലുവ-അന്‍വര്‍ സാദത്ത്
മൂവാറ്റുപ്പുഴ-മാത്യു കുഴല്നാടന്
അങ്കമാലി-റോജി എം.ജോണ്‍
പറവൂര്‍-വി.ഡി സതീശന്
ഇടുക്കി
ദേവികുളം-ഡി.കുമാര്‍
പീരുമേട്-സിറിയക് തോമസ്
ഉടുമ്പന്‍ ചോല-ഇ.എം.അഗസ്തി
കോട്ടയം
വൈക്കം-ഡോ.പി.ആര്.സോന
കാഞ്ഞിരപ്പള്ളി-ജോസഫ് വാഴക്കന്
പൂഞ്ഞാര്‍-ടോമി കല്ലാനി
കോട്ടയം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
പുതുപ്പള്ളി-ഉമ്മന്‍ചാണ്ടി
ആലപ്പുഴ
ചെങ്ങന്നൂര്‍-എം.മുരളി
കായംകുളം-അരിത ബാബു
അമ്പലപ്പുഴ-അഡ്വ.എം.ലിജു
ചേര്‍ത്തല-എസ്.ശരത്
അരൂര്‍-ഷാനിമോള്‍ ഉസ്മാന്
ഹരിപ്പാട്-രമേശ് ചെന്നിത്തല
മാവേലിക്കര-കെ.കെ.ഷാജു
ആലപ്പുഴ-കെ.എസ്.മനോജ്
പത്തനംതിട്ട
ആറന്മുള കെ.ശിവദാസന്‍ നായർ
റാന്നി റിങ്കു ചെറിയാന്
കോന്നി റോബിന് പീറ്റര്‍
അടൂര്‍ എം.ജി.കണ്ണൻ
കൊല്ലം
കൊല്ലം-ബിന്ദു കൃഷ്ണ
കരുനാഗപ്പള്ളി-സി.ആർ. മഹേഷ്
കൊട്ടാരക്കര-രശ്മി.ആർ
ചടയമംഗലം-എം.എം.നസീര്‍
ചാത്തന്നൂര്‍-പീതാംബര കുറുപ്പ്
പത്തനാപുരം-ജ്യോതികുമാര്‍ ചാമക്കാല
തിരുവനന്തപുരം
വര്‍ക്കല-ബി.ആര്.എം.ഷഫീര്‍
ചിറയിന്‍കീഴ്-ബി.എസ്.അനൂപ്
നെടുമങ്ങാട്-പി.എസ്.പ്രശാന്ത്
വാമനപുരം-ആനാട് ജയന്
കഴക്കൂട്ടം-ഡോ.എസ്.എസ്.ലാല്‍
നേമം-കെ.മുരളീധരന്
തിരുവനന്തപുരം-വി.എസ്.ശിവകുമാര്‍
കാട്ടാക്കട-മലയിന്‍കീഴ് വേണുഗോപാല്‍
അരുവിക്കര-കെ.എസ്.ശബരിനാഥന്
നെയ്യാറ്റിന്‍കര-ആര്.ശെല്‍വരാജ്
കോവളം-എം.വിന്‍സെന്റ്
പാറശാല-അന്‍സജിത റസല്‍
86 സീറ്റിൽ കോണ്‍ഗ്രസ് സ്ഥാനാർഥികളായി; നേമത്ത് മുരളീധരൻ
06:05 PM Mar 14, 2021 | Deepika.com