തിരുവനന്തപുരം: നേമത്ത് സിപിഎമ്മിലും ബിജെപിയും തമ്മിലാണ് മത്സരമെന്ന് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. കെ. മുരളീധരന് നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി വരുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ശിവന്‍കുട്ടി.
കോണ്‍ഗ്രസ് സ്ഥാനാർഥിയായി മുരളീധരന് വരുന്നതോടെ കോണ്‍ഗ്രസിന് നേമത്ത് എത്ര വോട്ടുണ്ടെന്ന് അറിയാമെന്നല്ലാതെ മറ്റു ഗുണങ്ങളൊന്നുമുണ്ടാകില്ല. വ്യക്തികള്‍ തമ്മിലുള്ള മത്സരം അളക്കാന്‍ ഇത് ഗാട്ടാ ഗുസ്തിയല്ല. എതിര് സ്ഥാനാര്‍ഥി ആരാണ് എന്നത് പ്രശ്നമല്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
കുമ്മനം രാജശേഖരനാണ് നേമത്ത് ബിജെപി സ്ഥാനാർഥി.
നേമത്ത് സിപിഎം-ബിജെപി മത്സരം; വ്യക്തിമത്സരത്തിന് ഇത് ഗട്ടാഗുസ്തിയല്ല: വി. ശിവൻകുട്ടി
06:13 PM Mar 14, 2021 | Deepika.com