സു​രേ​ന്ദ്ര​ൻ ര​ണ്ടി​ട​ത്ത്; ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

04:21 PM Mar 14, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​ന​വി​ധി തേ​ടും. മ​ഞ്ചേ​ശ്വ​രം, കോ​ന്നി എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ക്കു​ക. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മു​തി​ർ​ന്ന നേ​താ​വ് അ​രു​ൺ സിം​ഗാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

115 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്ന​ത്. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ നേ​മ​ത്തും ഇ.​ശ്രീ​ധ​ര​ൻ പാ​ല​ക്കാ​ട്ടും ജേ​ക്ക​ബ് തോ​മ​സ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും ജ​ന​വി​ധി തേ​ടും.

കാ​ട്ടാ​ക്ക​ട​യി​ൽ മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​കെ.​കൃ​ഷ്ണ​ദാ​സാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മു​തി​ർ​ന്ന നേ​താ​വ് സി.​കെ.​പ​ത്മ​നാ​ഭ​ൻ ധ​ർ​മ​ട​ത്ത് മ​ത്സ​രി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ മു​തി​ർ​ന്ന നേ​താ​വ് ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന പാ​ർ​ട്ടി​യെ പൊ​തു​വി​കാ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി.​കെ.​പി ധ​ർ​മ​ട​ത്ത് ജ​ന​വി​ധി തേ​ടു​ന്ന​ത്.

രാ​ജ്യ​സ​ഭാ എം​പി കൂ​ടി​യാ​യ സു​രേ​ഷ്ഗോ​പി തൃ​ശൂ​രി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും സു​രേ​ഷ്ഗോ​പി തൃ​ശൂ​ർ മ​ണ്ഡ​ല​ത്തെ​യാ​ണ് പ്ര​തി​നീ​ധീ​ക​രി​ച്ച​ത്. സി​നി​മാ​താ​രം സി.​കൃ​ഷ്ണ​കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് രം​ഗ​ത്തി​റ​ക്കി മ​ണ്ഡ​ലം പി​ടി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മം. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ വി.​വി.​രാ​ജേ​ഷാ​ണ് സ്ഥാ​നാ​ർ​ഥി.

മു​ൻ കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല വി​സി അ​ബ്ദു​ൾ സ​ലാം തി​രൂ​രി​ൽ മ​ത്സ​രി​ക്കും. മാ​ന​ന്ത​വാ​ടി​യി​ൽ മ​ണി​ക്കു​ട്ട​നാ​വും സ്ഥാ​നാ​ർ​ഥി. കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​വ് എം.​ടി.​ര​മേ​ശാ​വും മ​ത്സ​രി​ക്കുന്നത്.

സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക

കാ​സ​ർ​ഗോ​ഡ്

മ​ഞ്ചേ​ശ്വ​രം-​കെ.​സു​രേ​ന്ദ്ര​ന്‍
കാ​സ​ര്‍​കോ​ട്‌-​കെ.​ശ്രീ​കാ​ന്ത്‌
ഉ​ദു​മ-​എ.​വേ​ലാ​യു​ധ​ന്‍
തൃ​ക്ക​രി​പ്പൂ​ര്‍-​ടി.​വി.​ഷി​ബി​ന്‍
കാ​ഞ്ഞ​ങ്ങാ​ട്‌-​എം.​ബ​ല്‍​രാ​ജ്

ക​ണ്ണൂ​ർ

പ​യ്യ​ന്നൂ​ര്‍-​കെ.​കെ.​ശ്രീ​ധ​ര​ന്‍
ക​ല്ല്യാ​ശ്ശേ​രി-​അ​രു​ണ്‍ കൈ​ത​പ്രം
ത​ളി​പ്പ​റ​മ്പ്‌-​എ.​പി.​ഗം​ഗാ​ധ​ര​ന്‍
ക​ണ്ണൂ​ര്‍-​അ​ഡ്വ.​അ​ര്‍​ച്ച​ന
ധ​ര്‍​മ​ടം-​സി.​കെ.​പ​ത്മ​നാ​ഭ​ന്‍
അ​ഴീ​ക്കോ​ട്‌-​കെ.​ര​ഞ്ജി​ത്ത്‌
ഇ​രി​ക്കൂ​ര്‍-​ആ​നി​യ​മ്മ രാ​ജേ​ന്ദ്ര​ന്‍
മ​ട്ട​ന്നൂ​ര്‍-​ബി​ജു ഇ​ല​ക്കു​ഴി
ത​ല​ശ്ശേ​രി-​എ​ന്‍.​ഹ​രി​ദാ​സ്‌
പേ​രാ​വൂ​ര്‍-​സ്മി​ത ജ​യ​മോ​ഹ​ന്‍
കൂ​ത്തു​പ​റ​മ്പ്‌-​സി.​സ​ദാ​ന​ന്ദ​ന്‍ മാ​സ്റ്റ​ര്‍

വ​യ​നാ​ട്‌

മാ​ന​ന്ത​വാ​ടി-​മ​ണി​ക്കു​ട്ട​ന്‍
ക​ല്‍​പ്പ​റ്റ-​ടി.​എം.​സു​ബീ​ഷ്‌

കോ​ഴി​ക്കോ​ട്‌

വ​ട​ക​ര-​എം.​രാ​ജേ​ഷ് കു​മാ​ർ
കു​റ്റ്യാ​ടി-​പി.​പി.​മു​ര​ളി
ബാ​ലു​ശ്ശേ​രി-​ലി​ബി​ന്‍ ഭാ​സ്‌​ക​ര്‍
നാ​ദാ​പു​രം-​എം.​പി.​രാ​ജ​ന്‍
ഏ​ല​ത്തൂ​ർ-​ടി.​പി.​ജ​യ​ച​ന്ദ്ര​ന്‍ മാ​സ്റ്റ​ര്‍
ബേ​പ്പൂ​ർ-​കെ.​പി.​പ്ര​കാ​ശ് ബാ​ബു
കൊ​യി​ലാ​ണ്ടി-​എം.​പി.​രാ​ധാ​കൃ​ഷ്ണ​ന്‍
കോ​ഴി​ക്കോ​ട്-​നോ​ര്‍​ത്ത് എം.​ടി.​ര​മേ​ശ്‌
കു​ന്ദ​മം​ഗ​ലം-​വി.​കെ.​സ​ജീ​വ​ന്‍
പേ​രാ​മ്പ്ര-​കെ.​വി.​സു​ധീ​ര്‍
‌കൊ​ടു​വ​ള്ളി-​ടി.​ബാ​ല​സോ​മ​ന്‍
കോ​ഴി​ക്കോ​ട്-​സൗ​ത്ത്‌ ന​വ്യ ഹ​രി​ദാ​സ്
തി​രു​വ​മ്പാ​ടി-​ബേ​ബി അ​മ്പാ​ട്ട്‌

മ​ല​പ്പു​റം

ഏ​റ​നാ​ട്-​അ​ഡ്വ.​ദി​നേ​ശ്‌
‌കൊ​ണ്ടോ​ട്ടി-​ഷീ​ബ ഉ​ണ്ണി​കൃ​ഷ്ണ​ന്‍
തി​രൂ​ർ-​ഡോ.​അ​ബ്ദു​ള്‍ സ​ലാം
നി​ല​മ്പൂ​ര്‍-​ടി.​കെ.​അ​ശോ​ക് കു​മാ​ര്‍
വ​ണ്ടൂ​ര്‍-​പി.​സി.​വി​ജ​യ​ന്‍

പാ​ല​ക്കാ​ട്‌

മ​ല​മ്പു​ഴ-​സി.​കൃ​ഷ്ണ​കു​മാ​ര്‍
പാ​ല​ക്കാ​ട്-​ഇ.​ശ്രീ​ധ​ര​ന്‍

തൃ​ശൂ​ര്‍

തൃ​ശ്ശൂ​ര്‍-​സു​രേ​ഷ് ഗോ​പി
ഇ​രി​ങ്ങാ​ല​ക്കു​ട-​ജേ​ക്ക​ബ് തോ​മ​സ്‌

എ​റ​ണാ​കു​ളം

തൃ​പ്പു​ണി​ത്തു​റ-​കെ.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ന്‍

കോ​ട്ട​യം

കാ​ഞ്ഞി​ര​പ്പ​ള്ളി-​അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം

പ​ത്ത​നം​തി​ട്ട

കോ​ന്നി-​കെ.​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം

നേ​മം-​കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍
തി​രു​വ​ന​ന്ത​പു​രം-​കൃ​ഷ്ണ​കു​മാ​ര്‍
കാ​ട്ടാ​ക്ക​ട-​പി.​കെ.​കൃ​ഷ്ണ​ദാ​സ്‌