തിരുവനന്തപുരം: കേരളത്തിന് അന്നം തരുന്നത് നരേന്ദ്ര മോദിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. നേമത്ത് പിണറായി വിജയനോ ഉമ്മന്‍ ചാണ്ടിയോ വന്നാലും കാര്യം ഇല്ലെന്നും ജയിക്കുന്നത് ബിജെപി തന്നെയായിരിക്കുമെന്നതില്‍ സംശയമില്ലെന്നും സുരേന്ദ്രന് അദ്ദേഹം പറഞ്ഞു.
പിണറായി വിജയന് വല്ലതും ഉണ്ടാക്കിയിട്ടാണോ നമ്മള് ഊണ് കഴിക്കുന്നത്. മോദി നല്കുന്ന അരിയാണ് നമ്മളെ മൂന്നുനേരം ഊട്ടുന്നത്. മോദിയാണ് കേരളത്തിന് എല്ലാം നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പണം കൊണ്ടാണ് നമ്മള് റോഡ് നിര്‍മിക്കുന്നതും വീട് പണിയുന്നതും.
കേരളം മോദിക്കൊപ്പം നിന്നാല്‍ കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പോലെ അഭിവൃദ്ധിയും വികസനവുമുള്ള സംസ്ഥാനമായി മാറുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
കേരളം മൂന്നു നേരം ഉണ്ണുന്നത് മോദിയുടെ അരികൊണ്ട്: കെ. സുരേന്ദ്രന്
02:52 PM Mar 14, 2021 | Deepika.com