കാസർഗോഡ്: നേമത്ത് മത്സരിക്കാൻ സന്നദ്ധനായ കെ.മുരളീധരനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുരളീധരൻ നട്ടെല്ലുള്ള നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. നേമം മണ്ഡലം ബിജെപിയുടെ ഉറച്ച കോട്ടയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയാക്കിയ സുരേന്ദ്രൻ രാവിലെ മഞ്ചേശ്വരത്ത് ഹെലികോപ്റ്ററിലാണ് പറന്നിറങ്ങിയത്. സുരേന്ദ്രൻ മഞ്ചേശ്വരത്ത് സ്ഥാനാർഥിയാകുമെന്ന് ഏകദേശം ഉറപ്പായി.
കോന്നിയായിരുന്നു മത്സരിക്കാൻ താത്പര്യമെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങി സുരേന്ദ്രൻ മഞ്ചേശ്വരത്തിന് സമ്മതം മൂളുകയായിരുന്നു.
മുരളീധരൻ നട്ടെല്ലുള്ള നേതാവ്; അഭിനന്ദിച്ച് സുരേന്ദ്രൻ
01:24 PM Mar 14, 2021 | Deepika.com