കോഴിക്കോട്: എലത്തൂർ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കോഴിക്കോട് എംപി എം.കെ.രാഘവൻ ആവശ്യപ്പെട്ടു. ഇക്കാര്യം അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു.
എൻസിപി വിട്ടുവന്ന മാണി സി. കാപ്പന്റെ പാർട്ടിക്കാണ് നിലവിൽ എലത്തൂർ മണ്ഡലം യുഡിഎഫ് നൽകിയിരിക്കുന്നത്. കാപ്പന്റെ പാർട്ടിക്ക് മണ്ഡലത്തിൽ പ്രവർത്തകരില്ലെന്നും അതിനാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നുമാണ് എം.കെ.രാഘവന്റെ മുന്നറിയിപ്പ്.
അതിനിടെ എലത്തൂർ സീറ്റ് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപെട്ടു.
എലത്തൂർ സീറ്റ് ഏറ്റെടുക്കണം; കോഴിക്കോട് കോണ്‍ഗ്രസിൽ പ്രതിഷേധം
01:18 PM Mar 14, 2021 | Deepika.com