ക​ഴ​ക്കൂ​ട്ട​ത്ത് സ്ഥാ​നാ​ർ​ഥി​യാ​ക്കി​ല്ലെ​ന്ന് സൂ​ച​ന; മ​ല്‍​സ​രി​ക്കാ​നി​ല്ലെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍

11:14 AM Mar 14, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന നേ​താ​വ് ശോ​ഭ സു​രേ​ന്ദ്ര​നെ ക​ഴ​ക്കൂ​ട്ട​ത്ത് സ്ഥാ​നാ​ർ​ഥി​യാ​ക്കി​ല്ലെ​ന്ന് സൂ​ച​ന. എ​ന്നാ​ൽ ക​ഴ​ക്കൂ​ട്ട​മ​ല്ലെ​ങ്കി​ല്‍ മ​ല്‍​സ​രി​ക്കാ​നി​ല്ലെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍ നി​ല​പാ​ടെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ക​ഴ​ക്കൂ​ട്ട​മ​ല്ലാ​തെ മ​റ്റേ​തെ​ങ്കി​ലും സീ​റ്റ് ന​ല്‍​കാ​മെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ച​ത്. ശോ​ഭ​യ്ക്ക് ക​ഴ​ക്കൂ​ട്ടം ന​ല്‍​കാ​തി​രി​ക്കാ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ രാ​ജി ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും വി​വ​ര​മു​ണ്ട്. നേ​തൃ​പ​ദ​വി ഒ​ഴി​യു​മെ​ന്നാ​ണ് സു​രേ​ന്ദ്ര​ന്‍ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

വി.​മു​ര​ളീ​ധ​ര​നും ശോ​ഭ സു​രേ​ന്ദ്ര​നെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്കു​ന്ന​തി​നെ എ​തി​ർ​ത്തു. ദേ​ശീ​യ നേ​തൃ​ത്വം തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യി​ലും ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ പേ​ര് മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു.