കോട്ടയം: കെ. മുരളീധരന് നേമത്ത് മാത്രമല്ല എല്ലായിടത്തും ശക്തനാണെന്ന് ഉമ്മൻ ചാണ്ടി. മുരളിക്ക് ഇളവ് നൽകിയാൽ മറ്റ് എംപിമാർ പ്രശ്നം ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുരളീധരന് നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുൻ മുഖ്യമന്ത്രി.
നേമത്തെ സ്ഥാനാർത്തിയെ കുറച്ച് സമയത്തിനുള്ളിൽ അറിയാനാവും. ഒരു എംപിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ ഇളവുകൾ നൽകാവുന്നതേയുള്ളൂ. ഏത് കാര്യത്തിലും ഒരു ഇളവുണ്ടാകുമല്ലോ.
മുരളീധരനെ നേമത്ത് ഉറപ്പിക്കാമോ എന്ന ചോദ്യത്തിന് പ്രഖ്യാപനം വരട്ടെ എന്നായിരുന്നു മറുപടി. നേരത്തെ കൊടുത്താല്‍ ചിലപ്പോള്‍ തെറ്റിയെന്നിരിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
മുരളീധരന് നേമത്ത് മാത്രമല്ല എല്ലായിടത്തും ശക്തൻ: ഉമ്മൻ ചാണ്ടി
10:45 AM Mar 14, 2021 | Deepika.com