യു​ദ്ധ​മു​ന്ന​ണി​യി​ലേ​ക്ക് മ​മ​ത എ​ത്തു​ന്നു; വീ​ൽ​ചെ​യ​റി​ലി​രു​ന്നു റോ​ഡ് ഷോ ​ന​യി​ക്കും

10:09 AM Mar 14, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഇ​ന്ന് (ഞാ​യ​റാ​ഴ്ച) മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​കു​ന്നു. വീ​ൽ​ചെ​യ​റി​ലി​രു​ന്ന് മ​മ​ത പ്ര​ചാ​ര​ണം ന​യി​ക്കും.

ന​ന്ദി​ഗ്രാ​മി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പ​രി​ക്കേ​റ്റ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി ഇ​ന്ന് വൈ​കു​ന്നേ​രം കോ​ൽ​ക്ക​ത്ത​യി​ൽ വ​ൻ റോ​ഡ് ഷോ ​ന​ട​ത്തി​യാ​ണ് തി​രി​ച്ചെ​ത്തു​ന്ന​ത്. ഗാ​ന്ധി മൂ​ർ​ത്തി​യി​ൽ​നി​ന്നും ഹ​സ്ര​വ​രെ​യാ​ണ് റോ​ഡ് ഷോ. ​റോ​ഡ് ഷോ​യ്ക്കൊ​ടു​വി​ൽ ഹ​സ്ര​യി​ൽ മ​മ​ത ജ​നാ​വ​ലി​യെ സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കും.

മു​ഖ്യ​മ​ന്ത്രി തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്ര​ചാ​ര​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തൃ​ണ​മൂ​ൽ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ എ​തി​ർ​പ്പു​ക​ൾ വ​ക​വ​യ്ക്കാ​തെ വി​ശ്ര​മം അ​വാ​സ​നി​പ്പി​ച്ച് മ​മ​ത തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​രു​ലി​യ​യി​ലും പി​റ്റേ​ന്ന് ബാ​ങ്കു​റ​യി​ലും ബു​ധ നാ​ഴ്ച ഝാ​ർ​ഗ്രാ​മി​ലും മ​മ​ത പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.

കോ​ൽ​ക്ക​ത്ത​യി​ലെ എ​സ്എ​സ്കെ​എം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​മ​ത വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. ഏ​താ​നും ബി​ജെ​പി പ്ര​വ​ർ ത്ത​ക​ർ ബോ​ധ​പൂ​ർ​വം തി​ക്കും​തി​ര​ക്കും സൃ​ഷ്ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.