സൗ​ദി​യി​ല്‍ പു​തി​യ തൊ​ഴി​ല്‍ നി​യ​മം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും

02:58 AM Mar 14, 2021 | Deepika.com
റി​യാ​ദ്: സൗ​ദി​യി​ല്‍ പു​തി​യ തൊ​ഴി​ല്‍ നി​യ​മം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യ നി​ര​വ​ധി വ്യ​വ​സ്ഥ​ക​ളാ​ണ് പു​തി​യ നി​യ​മ​ത്തി​ല്‍ ഉ​ള്ള​ത്. നാ​ട്ടി​ലേ​ക്ക് പോ​കാ​നും ജോ​ലി മാ​റാ​നും വി​ദേ​ശി​ക​ള്‍​ക്ക് ഇ​നി സ്പോ​ണ്‍​സ​റു​ടെ അ​നു​മ​തി വേ​ണ്ട എ​ന്ന​താ​ണ് പ്ര​ധാ​ന​പ്പെ​ട്ട ഭേ​ദ​ഗ​തി.

എ​ന്നാ​ല്‍ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തി​ന് മു​ൻ​പു​ള്ള കേ​സു​ക​ള്‍ നി​ല​വി​ലു​ള്ള നി​യ​മ​മ​നു​സ​രി​ച്ചാ​യി​രി​ക്കും കൈ​കാ​ര്യം ചെ​യ്യു​ക​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.പ്ര​വാ​സി​ക​ള്‍ ഏ​റെ​ക്കാ​ല​മാ​യി ആ​ഗ്ര​ഹി​ക്കു​ന്ന തൊ​ഴി​ല്‍ നി​യ​മ ഭേ​ദ​ഗ​തി​യാ​ണ് നാ​ളെ മു​ത​ല്‍ സൗ​ദി​യി​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​ത്.

സ്പോ​ണ്‍​സ​ര്‍ സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ലും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ്വ​ന്ത​മാ​യി എ​ക്സി​റ്റ് റീ​എ​ന്‍​ട്രി​യ​ടി​ച്ച് നാ​ട്ടി​ല്‍ പോ​കാം, ജോ​ലി മാ​റാം, സ്പോ​ണ്‍​സ​ര്‍​ഷി​പ്പ് മാ​റാം, ഫൈ​ന​ല്‍ എ​ക്സി​റ്റി​ല്‍ സൗ​ദി​യി​ല്‍ നി​ന്നും മ​ട​ങ്ങാം.

അ​ബ്ശി​ര്‍, ഖീ​വ എ​ന്നീ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മു​ക​ള്‍ വ​ഴി​യാ​ണ് ഈ ​സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ക. എ​ന്നാ​ല്‍, തൊ​ഴി​ല്‍ ക​രാ​ര്‍ കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ ജോ​ലി​യി​ല്‍ നി​ന്നു മാ​റി​യാ​ല്‍ തൊ​ഴി​ലാ​ളി തൊ​ഴി​ലു​ട​മ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം നാ​ല്‍​കേ​ണ്ടി വ​രും.

90 ദി​വ​സം മു​മ്പ് നോ​ട്ടീ​സ് ന​ല്‍​കി വേ​ണം ക​രാ​ര്‍ കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ ജോ​ലി മാ​റാ​ന്‍. ക​രാ​ര്‍ കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ ജോ​ലി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട്ടാ​ല്‍ തൊ​ഴി​ലു​ട​മ തൊ​ഴി​ലാ​ളി​ക്ക് ന​ഷ്ട​പ​രി​ഹാ​രം നാ​ല്‍​കേ​ണ്ടി വ​രും.

അ​വ​ധി​ക്കോ, അ​ത്യാ​വ​ശ്യ​ത്തി​നോ നാ​ട്ടി​ല്‍ പോ​കാ​നും, ഇ​ഷ്ട​മ​ല്ലാ​ത്ത ജോ​ലി ഒ​ഴി​വാ​ക്കാ​നു​മെ​ല്ലാം പ്ര​വാ​സി​ക​ള്‍​ക്ക് ഇ​നി സ്പോ​ണ്‍​സ​റു​ടെ അ​നു​മ​തി വേ​ണ്ട.