കൊല്ലം: കോൺഗ്രസിനെക്കുറിച്ച് വലിയ പ്രതീക്ഷയുള്ളതുകൊണ്ടാണ് 35 സീറ്റിൽ ജയിച്ചാൽ കേരളത്തിൽ അധികാരത്തിൽ വരുമെന്ന് ബിജെപി പറയുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത് കേരളമാണെന്ന് ബിജെപി മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തമായ രാഷ്ട്രീയ ധാരണകളും വിവേചന ശക്തിയുമുള്ള ജനങ്ങളാണ് കേരളത്തിന്റെ കരുത്ത് . ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്നാണ് കേരളത്തിലെ കോൺഗ്രസിന്റെ നിലപാട്.
തങ്ങളുടെ നേതാക്കളായ ചിദംബരത്തെ ജയിലിലടച്ചാലും കർണാടക പിസിസി പ്രസിഡന്റിനെതിരെ ഇഡി കേസെടുത്താലും എങ്ങനെയെങ്കിലും പിണറായി വിജയനെ പിടികൂടുമെങ്കിൽ പിടിക്കട്ടെ എന്നതാണ് ചിന്താഗതി.
തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം വന്നിറങ്ങിയാൽ കസ്റ്റംസിന്റെ നിയന്ത്രണമില്ലാത്ത സംസ്ഥാന സർക്കാരിന് എന്തുചെയ്യാൻ കഴിയും. അതുസംബന്ധിച്ച അന്വേഷണം എവിടെയെത്തി എന്നു ചോദിച്ചാൽ ഉത്തരമില്ലെന്നും കാനം പറഞ്ഞു.
കോൺഗ്രസിൽ പ്രതീക്ഷവച്ചാണ് 35 സീറ്റ് മതിയെന്ന് ബിജെപി പറയുന്നതെന്ന് കാനം
11:43 PM Mar 13, 2021 | Deepika.com